Sunday, December 22, 2024
HomeLatest Updatesഇന്ന് മുതൽ (2022 മെയ് 01) ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ കൂടും

ഇന്ന് മുതൽ (2022 മെയ് 01) ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ കൂടും

Auto, taxi, bus fares revised in Kerala : സംസ്ഥാനത്ത് ഇന്ന് (2022 മെയ് 01) മുതൽ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ കൂടും.

ബസ് ചാർജ് മിനിമം 8 രൂപയിൽ നിന്ന് 10 രൂപയാകും. കിലോമീറ്ററിന് ഒരു രൂപ കൂടും.
ഓട്ടോ ചാർജ് മിനിമം 25 രൂപയായിരുന്നത് നിന്ന് 30 രൂപ നൽകണം.
ടാക്സി മിനിമം നിരക്ക് 200 ആണ്.
സിറ്റി ഫാസ്റ്റ് സർവീസുകളുടെ നിരക്ക് 12 രൂപയായും ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ 15 രൂപയാണ്.
സൂപ്പർഫാസ്റ്റ് സർവീസുകൾ 22 രൂപയായാണ് – പുതുക്കിയ നിരക്കുകൾ.

പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.


വാർത്തകൾ വിശദമായി : സംസ്ഥാനത്ത് ഇന്ന് മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വർധിക്കും. ബസ് ചാര്‍ജ് മിനിമം എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാകും. കിലോമീറ്ററിന് ഒരു രൂപ കൂടും. ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും. ടാക്‌സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും.

സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

എക്‌സ്പ്രസ്സ്, സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ്/ സെമീ സ്ലീപ്പര്‍ സര്‍വീസുകള്‍, ലക്ഷ്വറി/ ഹൈടെക് ആന്റ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്‌സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍, ലോ ഫ്‌ളോര്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.

ലോ ഫ്‌ളോര്‍ നോണ്‍ എയര്‍ കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. എ.സി സ്ലീപ്പര്‍ സര്‍വീസുകള്‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു. ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാര്‍ജ്ജ് 30 രൂപ (1.5 കിലോമീറ്റര്‍ വരെ) മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ (ഓരോ നൂറു മീറ്ററിനും 1.50 രൂപ) ഈടാക്കാവുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!